കായംകുളം : ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട്(എം) പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി. പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക്ക് ഉസ്മാൻ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് ഷെറിൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. അജു ജോൺ സഖറിയ, മനു സാം മോഹൻ, വിഷ്ണു, വാസുദേവൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

കായംകുളം : കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റി(സി.ഐ.ടി.യു.) ഇന്ധനവിലവർധനയ്ക്കെതിരേ പ്രതിഷേധിച്ചു. സി.പി.സി.ആർ.ഐ.യുടെ മുന്നിൽനടന്ന സമരം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ജി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. എ. അൻസാർ, എ.പി. റെജി, ബി. ചന്ദ്രബാബു, എസ്. സന്തോഷ്‌കുമാർ, ഇന്ദു നന്ദികേശൻ എന്നിവർ നേതൃത്വം നൽകി.