തുറവൂർ : തുറവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രഹ്ലാദ സോഷ്യൽ സർവീസ് ട്രസ്റ്റിന് തുറവൂർ പഞ്ചായത്തിന്റെ ആദരം. കഴിഞ്ഞ പ്രളയകാലത്തും കോവിഡ് മഹാമാരിയിലും പ്രഹ്ലാദ നടത്തിയ മാതൃകാപരമായ സേവനങ്ങളെ കണക്കിലെടുത്തായിരുന്നു ആദരം. ഐ.സി.യു. ആംബുലൻസ് വാങ്ങാൻ ക്രിസ്മസ് കാലത്ത് പ്രഹ്ലാദ കേക്ക് വിൽപ്പന നടത്തിയത് ജനശ്രദ്ധയാകർഷിച്ചിരുന്നു. വൈസ് പ്രസിഡന്റ് ബെന്നിച്ചൻ, ഭാസ്കരൻ നായർ, ശിവശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
ടീം പ്രഹ്ലാദയ്‌ക്ക് തുറവൂർ പഞ്ചായത്തിന്റെ ആദരം
തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ ടീം പ്രഹ്ലാദയെ ആദരിച്ചപ്പോൾ