ചേർത്തല : തിരഞ്ഞെടുപ്പു ജോലിചെയ്ത അധ്യാപകർക്കും ജീവനക്കാർക്കും കളക്ടർ നിർദേശിച്ച പ്രകാരം കോവിഡ് പരിശോധനയ്‌ക്കു തയ്യാറായെങ്കിലും സൗകര്യമൊരുക്കിയില്ലെന്നു പരാതി. പള്ളിപ്പുറത്ത് സുരക്ഷാക്രമീകരണങ്ങളില്ലാതെ മണിക്കൂറുകളോളം കാത്തിരുത്തിയെന്നാണ് പരാതി. തുറവൂർ താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്കുശേഷം എത്തിയവരുടെ പരിശോധന നടത്തിയില്ലെന്ന വിമർശനവുമുയർന്നു. അഞ്ചുമണിവരെ പരിശോധന നടത്തുമെന്നായിരുന്നു ജീവനക്കാർക്കും അധ്യാപകർക്കും അറിയിപ്പു നൽകിയിരുന്നത്. ഇതുകാട്ടി വകുപ്പുമേധാവികൾക്കും കളക്ടർക്കും ഒരുവിഭാഗം പരാതി നൽകിയിട്ടുണ്ട്.