ചേർത്തല : ഇൻഷുറൻസ് മേഖലയിൽ സ്വകാര്യ കമ്പനികൾ നടത്തുന്ന നിയമവിരുദ്ധ വിപണനനടപടികൾ അവസാനിപ്പിക്കണമെന്ന് കേരളാ സ്‌റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ജി.ഐ.ഇ.യു. സംസ്ഥാന പ്രസിഡന്റ് വിജു പോൾ തെക്കേക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസഫ് വർഗീസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.യു. തോമസ്, എം.ജെ. വർഗീസ്, സാനു കരുണാകരൻ കണിശ്ശേരിൽ, പ്രിൻസ്‌രാജ്, ആദർശ്, കെ.എസ്. ജിനോയ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ജോസഫ് വർഗീസ് (പ്രസി.), പ്രിൻസ് രാജ് (സെക്ര.), കെ.കെ. സാനു (ട്രഷ.), ശോഭനകുമാരി (വനിതാവിഭാഗം കൺ.).