ആലപ്പുഴ : ജില്ലയിൽ പൊതുജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള പരിശോധന. വെള്ളിയാഴ്ച രാത്രി ഒൻപതിന് പുന്നപ്ര മുതൽ ആലപ്പുഴ കൊമ്മാടിവരെയുള്ള പ്രദേശങ്ങളിൽ ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തിൽ പരിശോധന നടന്നു.

കുറച്ചുഹോട്ടലുകൾ അടയ്‌ക്കാതിരുന്നതായി കണ്ടെത്തിയെന്നും ഇതിൽ രണ്ടുഹോട്ടലുകൾക്കു പിഴചുമത്തിയെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇടയ്ക്ക് ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. എല്ലാവരെയും താക്കീതു ചെയ്തുവിട്ടു.