ചെങ്ങന്നൂർ : സരസകവി മൂലൂർ എസ്. പദ്‌മനാഭപ്പണിക്കരുടെ നാമധേയത്തിൽ മികച്ച കവിതാ സമാഹാരത്തിനു സംസ്ഥാന സർക്കാർ അവാർഡ് ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. അധഃസ്ഥിതവർഗത്തിന്റെ ഉന്നമനത്തിനായി അദ്ദേഹത്തിന്റെ രചനകൾ പടവാളായി മാറിയെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂത്ത്മൂവ്മെന്റ് യൂണിയൻ സംഘടിപ്പിച്ച സരസകവി മൂലൂർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മെഴുവേലി പദ്‌മനാഭോദയം സ്‌കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണിയൻ ചെയർമാൻ എം.ബി. ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷനായി. എസ്.എൻ.ഡി.പി. യോഗം ലീഗൽ അഡ്വൈസർ രാജൻബാബു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ അനിൽ പി., കെ.ആർ. മോഹനൻ, എസ്. ദേവരാജൻ, ജയപ്രകാശ്, മോഹനൻ, അരുൺ തമ്പി, അനിൽ എന്നിവർ പ്രസംഗിച്ചു.