അമ്പലപ്പുഴ : 20, 21, 22 തീയതികളിൽ നടക്കുന്ന രണ്ടാംഘട്ട ബാങ്ക് പണിമുടക്ക് വിജയിപ്പിക്കുന്നതിനു സമരസഹായസമിതി രൂപവത്കരിച്ചു.

രൂപവത്കരണയോഗം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു.

സി. അനന്തകൃഷ്ണൻ അധ്യക്ഷനായി. അഡ്വ. വി. മോഹൻദാസ്, ശ്രീനിവാസൻ, രഘുവരൻ, പി.എം. പ്രമോദ് എന്നിവർ പ്രസംഗിച്ചു.