ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറി എസ്. നാരായണനെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിക്കും കത്തു നൽകി. സെക്രട്ടറിക്കെതിരായ പരാതികളിൽ സമഗ്ര അന്വേഷണം നടത്തണം. നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കിയിട്ടും സെക്രട്ടറിയെ മാറ്റാൻ തയ്യാറാകാത്തതു നിയമ വിരുദ്ധ നടപടിയാണ്. വിഷയത്തിൽ രണ്ടുമാസത്തിനകം സർക്കാർ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദേശവും പാലിക്കപ്പെട്ടിട്ടില്ല. സെക്രട്ടറിയെ സമാന തസ്തികയിൽ മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും നിയമിക്കരുതെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.