ഹരിപ്പാട് : കോവിഡ് പ്രതിരോധത്തിനായി രമേശ് ചെന്നിത്തല ഇടപെട്ട് നഗരസഭയിലെ 29 വാർഡുകളിലെയും ആശപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും മുഖാവരണവും സാനിെറ്റെസറും ലഭ്യമാക്കി. ചെയർമാൻ കെ.എം. രാജു, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ശ്രീവിവേക് എന്നിവർ ചേർന്ന് ഇവ വാർഡ് കൗൺസിലർമാർക്കു വിതരണം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ശ്രീജാ കുമാരി, സ്ഥിരം സമിതി ചെയർമാൻ എസ്. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.