ആലപ്പുഴ : കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെ ജില്ലയിലെ 25 തദ്ദേശസ്ഥാപനങ്ങൾ സാധാരണനിലയിലേക്ക്.

രോഗസ്ഥിരീകരണനിരക്ക് (ടി.പി.ആർ.) എട്ടുശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെയാണിത്. ടി.പി.ആർ. 30 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശസ്ഥാപനപരിധിയിൽ ട്രിപ്പിൾ ലോക്ഡൗണാണ് നടപ്പാക്കുക.

ഈ സാഹചര്യം ജില്ലയിൽ ഇപ്പോഴില്ല. ടി.പി.ആർ. നിരക്ക് 20-നും 30-നും ഇടയിലുള്ളത് കുത്തിയതോട് പഞ്ചായത്തിൽ മാത്രമാണ്. 23.32 ശതമാനമാണ് ഇവിടെ ടി.പി.ആർ. അതിനാൽ സമ്പൂർണ ലോക്ഡൗണായിരിക്കും ഇവിടെ.

52 തദ്ദേശസ്ഥാപനങ്ങളിൽ എട്ടിനും 20-നും ഇടയിലാണ് ടി.പി.ആർ. ഇവിടങ്ങളിൽ ഭാഗിക ലോക്ഡൗണായിരിക്കും നടപ്പാക്കുക. ജൂൺ ഒൻപതുമുതൽ 15 വരെയുള്ള ഒരാഴ്ചക്കാലത്തെ ടി.പി.ആർ. ചുവടെകുത്തിയതോട് സമ്പൂർണ ലോക്ഡൗൺ സാഹചര്യം