ചേർത്തല : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേർത്തല യൂണിറ്റിന്റെ നേതൃത്വത്തിൽ സമ്പൂർണ കടയടപ്പ് സമരം നടത്തി.

ചേർത്തല യൂണിറ്റ് രക്ഷാധികാരി ഇ.ജെ. തോമസ്, കടയടപ്പ് സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ്, സുരേന്ദ്രൻ പിള്ള, റെജി ജോസഫ്, ജോൺ എന്നിവർ പ്രസംഗിച്ചു.