തുറവൂർ : ഇന്ധനവില വർധനയ്ക്കെതിരെ അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എരമല്ലൂരിൽ പ്രതിഷേധാഗ്നി സമരം നടത്തി.

ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറിമാരായ തുറവൂർ ദേവരാജ്, കെ. ഉമേശൻ, കെ. രാജീവൻ, എഴുപുന്ന ഈസ്റ്റ് -വെസ്റ്റ് മണ്ഡലം പ്രസിഡൻുമാരായ വി. അനിൽകുമാർ, കെ.ജെ. അനിൽ, ബ്ലോക്ക് സെക്രട്ടറിമാരായ പി.പി. സാബു, വി.എം. രെജി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിധീഷ് ബാബു എന്നിവർ പ്രസംഗിച്ചു.

പൂച്ചാക്കൽ : ഡീസൽ-പെട്രോൾ വിലവർധനയ്ക്കെതിരേ പാണാവള്ളി യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി പാണാവള്ളി ഓടമ്പള്ളിയിലെ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധസമരം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി പ്രമോദ് ഉദ്‌ഘാടനംചെയ്തു. സൗത്ത് മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷാനവാസ്, അൻസിൽ, വിനുക്കുട്ടൻ എന്നിവർ പങ്കെടുത്തു.