ചെങ്ങന്നൂർ : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.ഇ.എ. (സി.ഐ.ടി.യു.) ചെങ്ങന്നൂർ യൂണിറ്റ് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി.

സി.പി.എം. ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുരളീമോഹൻ അധ്യക്ഷനായി. ബി. മോഹനകുമാർ, വി.കെ. ജയൻ, ജയേഷ് കുമാർ, വത്സകുമാർ, വി.ആർ. സുരേഷ്, എ.പി. സുരേഷ്, അഭിലാഷ്, പി.കെ. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.