ആലപ്പുഴ : ആലപ്പുഴരൂപതയുടെ പുതിയ വികാരിജനറലായി ഫാ.ജോയി പുത്തൻവീട്ടിലിനെ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ നിയമിച്ചു.

മേയ് ഒന്നിന് നിയമനം പ്രാബല്യത്തിൽവരും. കേരള റീജണൽ ലാറ്റിൻ കാത്തലിക്ക് ബിഷപ്സ് കൗൺസിലിന്റെ മതബോധനവിഭാഗം എക്സിക്യുട്ടീവ് സെക്രട്ടറിയയി ആലുവ കാർമൽഗിരി സെമിനാരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ്. പള്ളിത്തോട് സ്വദേശിയാണ് ഫാ. ജോയി. പ്രേത്രു ജോസഫ്- ഇസ്മരിയ ദമ്പതിമാരുടെ മകനാണ്.