മാവേലിക്കര : പട്ടികജാതിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് മൈത്രി നഗർ കരുണയിൽ പ്രഭാത് (29) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതി പ്രകാരം കുറത്തികാട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ ശൂരനാട് പതാരം സ്വദേശികളായ ജിതിൻ, അഖിൽ, വിഷ്ണു എന്നിവരും പ്രതികളാണ്. രണ്ടാം പ്രതി ജിതിൻ ആത്മഹത്യ ചെയ്തതായും മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.