ആലപ്പുഴ : രണ്ടാംഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമുതൽ സ്ഥാനക്കയറ്റ തസ്തികകളിലേക്ക് ശമ്പളപരിഷ്കരണ കമ്മിഷൻ ശുപാർശചെയ്ത ശമ്പളനിരക്കിലെ അപാകങ്ങൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത്‌ ഇൻസ്‌പെക്‌ടേഴ്സ് അസോ.(കെ.എസ്.എച്ച്.ഐ.എ.) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

മുൻപ്‌ ഒരേനിരക്കിൽ ശമ്പളം വാങ്ങിയ ജീവനക്കാരെമാത്രം നിലവിലുള്ള വർധനയിൽനിന്ന് കമ്മിഷൻ ഒഴിവാക്കിയെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ. ബാലഗോപാൽ പറഞ്ഞു.