ആലപ്പുഴ : രോഗമുള്ളവരുമായി അടുത്തിടപഴകിയവരിലാണു കോവിഡ് രോഗബാധ കൂടുതലായി കാണുന്നതെന്ന് ഡി.എം.ഒ. അയൽവീടുകളിലും ബന്ധുഗൃഹങ്ങളിലും സന്ദർശനം നടത്തരുത്. വീടുകളിൽ സന്ദർശകരെ അനുവദിക്കരുത്.

ഗൃഹചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾ കിതപ്പ്, നെഞ്ചുവേദന, അതിയായ ക്ഷീണം, മയക്കം, ശ്വാസംമുട്ടൽ, കഫത്തിലും മൂക്കിലെസ്രവത്തിലും രക്തം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ട്രയാജ് സൗകര്യമുള്ള ആശുപത്രിയിലെത്തി ചികിത്സ തേടുക. കായംകുളം, ഹരിപ്പാട്, ചേർത്തല താലൂക്കാശുപത്രികൾ, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ട്രയാജ് സൗകര്യമുണ്ട്.

കോവി ഷീൽഡ് എടുത്തവർ ആദ്യഡോസെടുത്ത് 84-112 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടതാണ്. കോവാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് 28-42 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസെടുക്കണം.