പുലിയൂർ : തൃപ്പുലിയൂർ മഹാവിഷ്ണുക്ഷേത്രത്തിൽ മകരസംക്രമക്കാവടി ഉത്സവത്തോടനുബന്ധിച്ച്‌ വെള്ളിയാഴ്ച വീഥിയിൽ നിറഞ്ഞത്‌ നൂറുകണക്കിനു കാവടികൾ.

41 ദിവസത്തെ കഠിനവ്രതം നോറ്റ ഭക്തർ രാവിലെ പഴയാറ്റിൽ ദേവീക്ഷേത്രത്തിൽനിന്ന്‌ കാവടിയേന്തി പുലിയൂർ ക്ഷേത്രത്തിലെത്തിച്ചേർന്നു.

എണ്ണ, പനിനീര്, പാൽ, നെയ്യ്, തേൻ, ശർക്കര, കരിക്ക്, കർപ്പൂരം, പുഷ്പം, അന്നം, കളഭം എന്നീ ദ്രവ്യങ്ങൾ കാവടികളിൽ നിറച്ചിരുന്നു. സ്വർണക്കാവടിയേന്തി ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ അകമ്പടിയേകി. അറുമുഖക്കാവടികൾ, ഇരട്ടക്കാവടികൾ, പീലിക്കാവടി, പുഷ്പക്കാവടി തുടങ്ങിയ കാവടികൾ വർണപ്പൊലിമയേകി. ഗണപതിക്ഷേത്രത്തിൽനിന്ന് ഭക്തരെ എതിരേറ്റു.

കാവടിയാടി ക്ഷേത്രത്തിലെത്തിയശേഷം കാവടിയഭിഷേകം നടന്നു.