തുറവൂർ : പറയകാട് നാലുകുളങ്ങര ശ്രീമഹാദേവീ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി 23-നു സമാപിക്കും. ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാലിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റി. പൂരം കാപ്പുകെട്ടലും അന്നദാനവും നടന്നു. പ്രതിഷ്ഠാ വാർഷികദിനമായ ശനിയാഴ്‌ച രാവിലെ ഒൻപതിനു നാരായണീയ പാരായണം. തുടർന്ന് നൃത്തനൃത്യങ്ങൾ, നവനീത സംഗീതക്കച്ചേരി എന്നിവയുണ്ടായിരിക്കും.

ഞായറാഴ്ചരാത്രി 8.30-ന് തിരുവാതിരക്കളി. പുണർതം ഉത്സവദിവസമായ തിങ്കളാഴ്ചരാത്രി 7.30-ന് ജുഗൽബന്ദി. തൈപ്പൂയ ഉത്സവമായ ചൊവാഴ്ചരാത്രി 7.30-ന് വയലിൻ സോളോ.

ആയില്യം ഉത്സവമായ ബുധനാഴ്ചരാത്രി 7.30-ന് നാദലയ തരംഗം. മകം, പള്ളിവേട്ട ഉത്സവമായ 21-നു രാവിലെ 6.30 മുതൽ മകം ദർശനം. രാത്രി 10-നു വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണക്കച്ചേരി. പൂരം മഹോത്സവമായ 22-ന് മേജർ പഞ്ചാരിമേളം, ഓട്ടംതുള്ളൽ, പുരയിടി, പഞ്ചവാദ്യം, സംഗീതനിശ എന്നിവയുണ്ടായിരിക്കും.