മുഹമ്മ : മഹാരാഷ്ട്രയിൽ നടന്ന ദേശീയ ഗ്രാപ്ലിങ് (ഒരിനം ഗുസ്തി) ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനവും സ്വർണമെഡലും നേടിയ മുഹമ്മ കെ.പി. മെമ്മോറിയൽ യു.പി. സ്കൂൾ വിദ്യാർഥിനി അമേയ വി. ബിനുവിന് സ്വീകരണം നൽകി.

മുഹമ്മ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു ഉദ്ഘാടനം ചെയ്തു. ചേർത്തല ഉപജില്ലാ ഓഫീസർ പി.കെ. ശൈലജ ആദരിക്കൽ നടത്തി. പി.ടി.എ. പ്രസിഡന്റ് അജി പ്രസാദ് അധ്യക്ഷനായി.

സ്കൂൾ പ്രഥമാധ്യാപിക ഇ.പി. മിനികുമാരി, വാർഡംഗം എം. ചന്ദ്ര, സെബാസ്റ്റ്യൻ, ജാബിർ കുഞ്ഞാശാൻ, മീനാക്ഷി, പി.എം. കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.