ചേർത്തല : കാർത്ത്യായനി ദേവീക്ഷേത്രത്തിൽ മകരസംക്രമദിനത്തിൽ പുണ്യം പൂങ്കാവന പദ്ധതി തുടങ്ങി. തൊടുപുഴ വിജിലൻസ് ഓഫീസർ സി. വിനോദ്കുമാറും ചേർത്തല സ്റ്റേഷൻ ഓഫീസർ ഡി. വിനോദ്കുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.ഇ. രാമചന്ദ്രൻനായർ അധ്യക്ഷനായി. സെക്രട്ടറി നന്ദനം ദേവദാസ്, എൻ. രാമദാസ്, അനിൽസ്വാമി, കെ. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.