ചെറുതന : ബി.ജെ.പി. ചെറുതന പഞ്ചായത്ത് കമ്മിറ്റി നടത്തിയ ജനജാഗ്രതാസദസ്സ് ജില്ലാ ഉപാധ്യക്ഷൻ പി.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷൻ രാജൻ കക്കാട് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജെ. ദിലീപ് മുഖ്യപ്രഭാഷണം നടത്തി.

പ്രണവം ശ്രീകുമാർ, ശ്രീകല സത്യൻ, രാമപ്രസാദ് എന്നിവർ പ്രസംഗിച്ചു.