കുത്തിയതോട് : കാൽനടയാത്രക്കാരെ രക്ഷിക്കാൻ വെട്ടിച്ച ബൈക്ക് നിയന്ത്രണംതെറ്റി മറിഞ്ഞ് രണ്ടുപേർക്കു പരിക്ക്. ദേശീയപാതയിൽ കോടംതുരുത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു 12.45-നായിരുന്നു അപകടം.

എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്നു ബൈക്ക്. കാൽനടയാത്രക്കാരെ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ മറിഞ്ഞ ബൈക്കിൽനിന്ന് യുവതീ യുവാക്കൾ തെറിച്ചുപോയി. ബൈക്ക് വീണ്ടും മുന്നോട്ടുനീങ്ങി നിർത്തിയിട്ടിരുന്ന ലോറിക്കടിയിലേക്കു വീണു. ഓടിക്കൂടിയവർ പരിക്കേറ്റവരെ തുറവൂർ ഗവ.ആശുപത്രിയിലെത്തിച്ചു. നിസ്സാര പരിക്കേറ്റ ഇരുവരും സുഖംപ്രാപിക്കുന്നു.