ആലപ്പുഴ : വിദ്യാർഥികൾക്ക് വാക്സിൻ നൽകി സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.എസ്.ടി.എ. ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ സ്പാർക്ക് ശമ്പളവിതരണം തടസ്സപ്പെടുത്തുകയാണ്. കോടതി നിർദേശപ്രകാരം സർക്കാർ നടത്തുന്ന പ്രീപ്രൈമറി നയരൂപവത്കരണം ആത്മാർഥതയില്ലാത്തതാണ്. കുട്ടികളുടെ യൂണിഫോം, ഉച്ചക്കഞ്ഞി, ഹൈടെക് ക്ലാസ്, ജീവനക്കാരുടെ വേതനം എന്നീ വിഷയങ്ങളിൽ സർക്കാർ വിദ്യാലയങ്ങളിലെ പി.ടി.എ. നടത്തുന്ന പ്രീപ്രൈമറി അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തിയ സർക്കാർ എന്തുകൊണ്ടാണ് എയ്ഡഡ് സ്കൂളുകളിൽ പി.ടി.എ. നടത്തുന്ന പ്രീപ്രൈമറിയെ ഒഴിവാക്കിയത്. കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ബി. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എൻ. അശോക് കുമാർ അധ്യക്ഷത വഹിച്ചു. പി.എ. ജോൺ ബോസ്കോ മുഖ്യപ്രഭാഷണം നടത്തി. സോണി പവേലിൽ, ടി.ജെ. എഡ്വേർഡ്, പി.ബി. ജോസി, ആർ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.