വള്ളികുന്നം : പടയണിവെട്ടം ദേവീക്ഷേത്രത്തിൽ 24 വരെ ഭക്തജനങ്ങൾക്ക് പ്രവേശനമില്ലെന്നു ക്ഷേത്രഭരണസമിതി സെക്രട്ടറി ആർ. ഷാജിനാഥ് അറിയിച്ചു. ക്ഷേത്രജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണിത്. ഭക്തർക്ക് വഴിപാടു നടത്താൻ പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.