ചാരുംമൂട് : സി.പി.എം. നേതൃത്വം നൽകുന്ന നൂറനാട് പടനിലം ഹയർ സെക്കൻഡറി സ്‌കൂൾ ഭരണസമിതി പിരിച്ചുവിട്ട് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി. മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്‌കൂൾ അഴിമതിയിൽ കുറ്റക്കാരനെന്നു ബോധ്യമായതിനെത്തുടർന്ന് സി.പി.എം. നേതൃത്വം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാഘവനെ തരം താഴ്ത്തുകയും കാലാവധി കഴിഞ്ഞ ഭരണസമിതി പിരിച്ചുവിടാനോ കേസ് രജിസ്റ്റർ ചെയ്യാനോ തയ്യാറാകാത്തത്തിൽ പ്രതിഷേധിച്ചു. ഇതിനെതിരേ ബി.ജെ.പി. രണ്ടാംഘട്ടസമരം നടത്താനും തീരുമാനിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ. അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ അധ്യക്ഷനായി. കെ.വി. അരുൺ, ബിനു ചാങ്കൂരേത്ത്, കെ. സഞ്ചു, അനിൽ പുന്നയ്ക്കാക്കുളങ്ങര, കെ.ആർ. പ്രദീപ്, പീയൂഷ് ചാരുംമൂട്, ഗോപാലകൃഷ്ണക്കുറുപ്പ്, സ്റ്റാലിൻകുമാർ എന്നിവർ പ്രസംഗിച്ചു.