മുതുകുളം : ത്രിപുരയിലെ പാർട്ടി ഓഫീസുകൾക്കും പ്രവർത്തകർക്കും നേരേ ബി.ജെ.പി. നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചും അവിടുത്തെ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സി.പി.എം. വിവിധയിടങ്ങളിൽ സമരം നടത്തി.

കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി നടത്തിയ സമരം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ടി.എസ്. താഹ അധ്യക്ഷനായി.

ഏരിയാ സെക്രട്ടറി വി.കെ. സഹദേവൻ, ആർ. ഗോപി, പി.കെ. ഗോപിനാഥൻ, കെ.എൻ. തമ്പി എന്നിവർ പ്രസംഗിച്ചു.

ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധസമരം സി.പി.എം. ഏരിയ കമ്മിറ്റിയംഗം ജി. ബിജുകുമാർ ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ഉത്തമൻ, എം. മുത്തുക്കുട്ടൻ, യശോധരൻ, ജെ. സലിം, ജെ. രഞ്ജിത്ത്, ബിനീഷ്ദേവ്, ഡോ.പി.വി. സന്തോഷ്, ആര്യാ സിനിലാൽ എന്നിവർ പ്രസംഗിച്ചു.

മുതുകുളം മായിക്കൽ ജങ്ഷനിൽ ഏരിയ കമ്മിറ്റിയംഗം കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സുസ്മിതാ ദിലീപ്, കെ. വാമദേവൻ എന്നിവർ പ്രസംഗിച്ചു. കനകക്കുന്നിൽ നടന്ന പ്രതിഷേധസമരം ആറാട്ടുപുഴ കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എ. റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.