ആലപ്പുഴ : വിരലിൽ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. ആലപ്പുഴ ഇ.എസ്.ഐ. വാർഡ് കിരിശുപറമ്പ് നന്ദകുമാറിന്റെ (48) വിരലിൽ കുടുങ്ങിയ മോതിരമാണ് മുറിച്ചുമാറ്റിയത്. കൈവിരൽ നീരുവന്നു വീർത്തനിലയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് ആറരയോടെ നന്ദകുമാർ അഗ്നിരക്ഷാസേനയുടെ ഓഫീസിലെത്തി സഹായം അഭ്യർഥിക്കുകയായിരുന്നു.