അമ്പലപ്പുഴ : സംസ്ഥാന സർക്കാരിന്റെ വനം വന്യജീവി ട്രാവലോഗ് പുരസ്കാരം സന്ദീപ് ഉണ്ണിക്കൃഷ്ണന്. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ട്രാവലോഗ് മത്സരത്തിലാണ് ‘പാണ്ടിപ്പത്ത്: പശ്ചിമഘട്ടത്തിന്റെ ശാദ്വലഭൂമിക’ എന്ന യാത്രാവിവരണം പുരസ്കാരത്തിന് അർഹമായത്. തുറവൂർ ടി.ഡി.സ്കൂളിലെ മലയാളം അധ്യാപകനാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയായ സന്ദീപ് ഉണ്ണിക്കൃഷ്ണൻ.