ആലപ്പുഴ : മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പള്ളിവേട്ടദിവസമായ വ്യാഴാഴ്ച രാവിലെ ആധ്യത്മികപ്രഭാഷണം, 7.45-നു ശീവേലി, വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി.

വിജയദശമിദിനമായ വെള്ളിയാഴ്ച രാവിലെ 7.30-ന് പൂജയെടുപ്പ്, വിദ്യാരംഭം. രാവിലെ എട്ടിന് ഭക്തിഗാനസുധ. വൈകീട്ട് 4.30-ന് പഴവീട്ടിൽ ക്ഷേത്രസന്നിധിയിലേക്ക് ആറാട്ടെഴുന്നള്ളിപ്പ്, പറയെടുപ്പിനുശേഷം തിരികെ എഴുന്നള്ളിപ്പും കൊടിയിറക്കവും.

ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും എന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ്‌ ജി. വിനോദ്‌കുമാർ അറിയിച്ചു.