വള്ളികുന്നം : ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കാഞ്ഞിപ്പുഴ യൂണിറ്റ് നിർധന കുടുംബത്തിനു നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം നടത്തി. ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് എക്സിക്യുട്ടീവംഗം അൽ ഉസ്താദ് അബ്ദുശ്ശകൂർ ഖാസിമി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ്‌ പ്രസിഡന്റ് ഹാഫിസ് ഇർഷാദ് ഹസനി അധ്യക്ഷനായി.

ജം ഇയ്യത്ത് ഉലമാ എ ഹിന്ദ് സംസ്ഥാന സെക്രട്ടറി അൽ ഉസ്താദ് വി.എച്ച്. അലിയാർ ഖാസിമി സ്നേഹവീടിന്റെ താക്കോൽദാനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം എസ്. രാജേഷ് ചികിത്സാ സഹായധനവിതരണവും യു.മുഹമ്മദ് കുഞ്ഞ് ലബ്ബ പുസ്തകപ്രകാശനവും നടത്തി. ജംഇയ്യത്തിന്റെ കാഞ്ഞിപ്പുഴ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ഹാഫിസ് സുഫ്‌യാൻ മൗലവി ഹസനി നിർവഹിച്ചു.