ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ഭഗവതീക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ചു വിദ്യാരംഭത്തിന് ഒരുക്കങ്ങളായി. വെള്ളിയാഴ്ച കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി ക്ഷേത്ര മുഖ്യകാര്യാദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരിയും ഉണ്ണികൃഷ്ണൻ നമ്പൂതിരിയും അറിയിച്ചു.

പുലർച്ചേ ആറുമുതൽ ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി മേൽശാന്തിമാരായ അശോകൻ നമ്പൂതിരി രഞ്ജിത് ബി. നമ്പൂതിരി എന്നിവരുടെ കർമികത്വത്തിൽ എഴുത്തിനിരുത്തു നടക്കുന്നതാണ്.

നവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ചക്കുളത്തമ്മ നൃത്തസംഗീതോത്സവത്തിന്റെ സമാപനവും സമർപ്പണവും സരസ്വതിപൂജയും പാരായണവും നടക്കും.