ചെങ്ങന്നൂർ : ഡിവൈ.എസ്.പി.യുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണംതട്ടാൻ ശ്രമം. ചെങ്ങന്നൂർ ഡിവൈ.എസ്.പി. ഡോ. ആർ. ജോസിന്റെ പേരിൽ കഴിഞ്ഞദിവസമാണ് അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്.

പ്രൊഫൈൽ ചിത്രവും വിവരങ്ങളും യഥാർഥ അക്കൗണ്ടിലേതുപോലെയാണ്. സുഹൃത്തുക്കളിൽപലർക്കും പണം ആവശ്യപ്പെട്ടുള്ള സന്ദേശമെത്തിയതോടെ ഡിവൈ.എസ്.പി.യുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

സൈബർസെല്ലിനു പരാതി നൽകിയതായി ജോസ് പറഞ്ഞു. സുഹൃത്തുക്കൾ തട്ടിപ്പിനിരയാകരുതെന്നുകാട്ടി അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പുമിട്ടിട്ടുണ്ട്.