അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികത്സയിലുള്ള കോവിഡ് രോഗികൾക്ക് സാന്ത്വനവുമായി തിരുവനന്തപുരം ആസ്ഥാനമായ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള. സംഘടനയുടെ സായിസ്പർശം പദ്ധതിയിൽപ്പെടുത്തി കോവിഡ് രോഗികൾക്കായി അഞ്ച് ഐ.സി.യു. കിടക്കകൾ, കുടിക്കാനുള്ള ചൂടുവെള്ളത്തിന് എല്ലാ കോവിഡ് വാർഡുകളിലേക്കും ഇലക്‌ട്രിക്ക് വാട്ടർ ഹീറ്റർ കെറ്റിലുകൾ എന്നിവയാണ് നൽകിയത്.

എ.എം. ആരിഫ് എം.പി., എച്ച്. സലാം എം.എൽ.എ. എന്നിവർ ചേർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാലിന് ഇവ കൈമാറി. സായിഗ്രാമം ജില്ലാ പ്രസിഡന്റ് എ.എൻ. പുരം ശിവകുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് തയ്യിൽ ഹബീബ്, ജനപ്രതിനിധികളായ എസ്. ഹാരിസ്, സുനിത, അഡ്വ. പ്രദീപ്തി സജിത്, യു.എം. കബീർ, നോഡൽ ഓഫീസർ ഡോ. ജൂബി ജോൺ, സായിഗ്രാമം ജില്ലാ കോ-ഓർഡിനേറ്റർ അനിൽ എന്നിവർ പങ്കെടുത്തു.