ആലപ്പുഴ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഓരോ താലൂക്കിലും പ്രത്യേകമായി നടത്തുന്ന മേളയിലേക്കുള്ള പ്രവേശനം അതത് താലൂക്കിൽ ഉള്ളവർക്കു മാത്രമായിരിക്കും.
തൊഴിൽ മേളയുടെ ആദ്യഘട്ടം ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മാവേലിക്കര ബിഷപ്പ് മൂർ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 16-ന് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നടക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത മാവേലിക്കര താലൂക്കിൽ ഉള്ള ഉദ്യോഗാർഥികൾക്കു മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളൂ. കുറഞ്ഞയോഗ്യത പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ ഐ.ടി.ഐ./ഐ.ടി.സി., 35 വയസ്സിൽ താഴെ ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ആധാർ കാർഡിന്റെ പകർപ്പ്, ബയോഡേറ്റ, 250 രൂപ എന്നിവ സഹിതം ജനുവരി 14, 15 എന്നീ തീയതികളിൽ മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തണം.
10 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. വിവരങ്ങൾക്ക്: 0477 2230624, 8304057735.