കായംകുളം : യു.ഐ.ടി. ഭരണിക്കാവ് റീജണൽ സെന്ററിന്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനവും ചതുർദിന വിവാഹപൂർവ കൗൺസലിങ് ക്ലാസ് ഉദ്ഘാടനവും ഭരണിക്കാവ് മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി. വാസുദേവനെ ആദരിക്കൽ ചടങ്ങും വെള്ളിയാഴ്ച നടക്കും.
രാവിലെ 9.30-ന് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. കെ.എച്ച്. ബാബുജൻ നിർവഹിക്കും. ബോധവത്‌കരണ ക്ലാസ്, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്യും. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ അധ്യക്ഷത വഹിക്കും.