ആലപ്പുഴ : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ ഫ്രണ്ട് ഓഫീസ് കോ-ഓർഡിനേറ്റർ തസ്തികയിയിലേക്ക് അംഗീകൃത സർവകലാശാലയിൽനിന്ന് എം. എസ്.ഡബ്ല്യു. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദമോ/ ഡിപ്ലോമയോ ഉള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ശമ്പളം പ്രതിമാസം 23000രൂപ. 30-ന് വൈകീട്ട് അഞ്ചിനു മുൻപായി ആലപ്പുഴ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ അപേക്ഷ നൽകണം. മെയിൽ : dlsaalpy100@gmail.com.