മാന്നാർ : വീടും പരിസരവും വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് വയോധികന് വെള്ളക്കെട്ടിൽചിതയൊരുക്കി. കഴിഞ്ഞദിവസം അന്തരിച്ച ചെന്നിത്തല പുളിമൂട്ടിൽപ്പടി-പുത്തൻതറയിൽ കെ.രാഘവ (96) നാണ് വെള്ളക്കെട്ടിൽ ചിതയൊരുക്കിയത്. അച്ചൻകോവിലാറിന്റെ തീരത്തോണ് കർഷകത്തൊഴിലാളിയായ രാഘവന്റെ വീട്. വ്യാഴാഴ്ച രാവിലെ സമീപത്തുള്ള സഹോദരന്റെ വീട്ടുവളപ്പിൽ ബന്ധുക്കൾ ചേർന്ന് രണ്ടടി പൊക്കത്തിൽ സിമന്റ് ഇഷ്ടിക അടുക്കി അതിനുമുകളിൽ ഇരുമ്പു ഷീറ്റിട്ട ശേഷമാണ് ചിതയൊരുക്കിയത്. മൃതദേഹം ബന്ധുക്കൾ കൈയിലേന്തി വെള്ളത്തിലൂടെ നടന്നുനീങ്ങിയാണ് ചിതയ്ക്കരികിലെത്തിയത്. പന്ത്രണ്ടോടെ മൂത്തമകൻ മോഹനൻ ചിതയ്ക്കു തീ കൊളുത്തി.
വയോധികന് വെള്ളക്കെട്ടിൽ ചിതയൊരുക്കി
രാഘവന്റെ മൃതദേഹം വെള്ളക്കെട്ടിലൂടെ സംസ്കരിക്കാനായി കൊണ്ടുപോകുന്നു