ചേർത്തല : തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് അഖിലകേരള ധീവരസഭ ജില്ലാ കമ്മിറ്റി തണ്ണീർമുക്കം പ്രോജക്ട് ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡിസംബർ 15-ന് അടച്ച് മാർച്ച് 15-നു തുറക്കുന്ന പ്രക്രിയ അട്ടിമറിക്കുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ബണ്ടുതുറക്കാത്തത് മത്സ്യത്തൊഴിലാളികൾക്കു കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

ധർണ ജില്ലാ സെക്രട്ടറി എൻ.ആർ. ഷാജി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. പ്രകാശൻ അധ്യക്ഷനായി.

ചേർത്തല താലൂക്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.എസ്. രാജേന്ദ്രൻ, വി.എം. ശ്രീനിവാസൻ, കെ. തങ്കരാജൻ തുടങ്ങിയവർ പങ്കെടുത്തു.