ചേർത്തല : സംസ്‌കാര പ്രതിമാസ പരിപാടിയുടെ ഭാഗമായി കോവിഡ് ബോധവത്കരണ ക്ലാസും കാവ്യമേളയും നടത്തി. അഴീക്കോടൻ ഹാളിൽ കഥാകൃത്ത് എം.ഡി. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ഗൗതമൻ തുറവൂർ അധ്യക്ഷനായി.

ഗീത പുഷ്‌കരൻ മുഖ്യപ്രഭാഷണം നടത്തി. ബേബി തോമസ് കോവിഡ് ബോധവത്കരണ ക്ലാസ് എടുത്തു.

ഉല്ലല ബാബു, വെട്ടയ്ക്കൽ മജീദ്, പ്രസന്നൻ അന്ധകാരനഴി, ലീലാ രാമചന്ദ്രൻ, ഓമന തിരുവിഴ, കൃഷ്ണമ്മ, മീനാക്ഷിയമ്മ, പി. സുകുമാരൻ, ലളിത ചക്രപാണി, ബാലചന്ദ്രൻ പാണാവള്ളി തുടങ്ങിയവർ പങ്കെടുത്തു.