മാന്നാർ : കുട്ടമ്പേരൂർ കൊറ്റാർകാവ് കരയംമഠം ഭദ്രകാളീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞത്തിന് വ്യാഴാഴ്ച തുടക്കമാകും.

ചെട്ടിക്കുളങ്ങര ജയറാം ആചാര്യനും വേലൻചിറ ബിജു നാരായണൻപോറ്റി മുഖ്യകാർമികനും അമ്പാടി തങ്കപ്പൻ, ചൂരയ്ക്കാട്ട് ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവർ പാരായണക്കാരുമാണ്. 23-ലെ അവഭൃഥസ്നാനത്തോടെ യജ്ഞം സമാപിക്കും.