കൈനകരി : ഗുണ്ടാനേതാവ് അഭിലാഷിന്റെ കൊലപാതകക്കേസിൽ പിടിയിലായ നാലുപ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായ കൈനകരി സ്വദേശികളായ മജു, ജയേഷ്, അജേഷ്, സുരേഷ് എന്നിവരെയാണു രാമങ്കരി കോടതിയിൽ ഹാജരാക്കിയത്. മരിച്ച അഭിലാഷിന്റെ പോസ്റ്റ്‌മോർട്ടം നടത്തി. കോവിഡ് പോസിറ്റീവ് ആയതിനാൽ ആരോഗ്യവകുപ്പ് നിർദേശ പ്രകാരമായിരുന്നു മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

ശവസംസ്കാരം പിന്നീട് വീട്ടുവളപ്പിൽ നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പിന്നീടേ ലഭിക്കൂ.