കറ്റാനം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഭരണിക്കാവ് 829-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് അഞ്ചുലക്ഷം രൂപ നൽകി. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ, വൈസ് പ്രസിഡന്റ് സുരേഷ് പി. മാത്യു എന്നിവർ ചേർന്ന് ബാങ്ക് പ്രസിഡന്റ് കോശി അലക്സിൽ നിന്ന്‌ തുക ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി കെ.എസ്. ജയപ്രകാശ്, ഡയറക്ടർ ബോർഡംഗം കെ. ശശിധരൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.