വല്ലേത്തോട് : എഴുപുന്നതെക്ക് സർവീസ് സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 5,16,679 രൂപാ നൽകി. ബാങ്ക് വിഹിതമായ അഞ്ചുലക്ഷവും ജീവനക്കാരുടെ ആദ്യഗഡുവും ചേർന്നുള്ള തുകയാണ് നൽകിയത്. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജി. ഗോപിനാഥനിൽനിന്നു നിയുക്ത എം.എൽ.എ. ദലീമ തുക ഏറ്റുവാങ്ങി. ജി. ഗോപിനാഥൻ അധ്യക്ഷനായി. സെക്രട്ടറി കെ.എൻ. സതീശൻ, എ. ഉദയൻ, അസി. സെക്രട്ടറി കെ.എൻ. നവ്യ, ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.

രണ്ടുലക്ഷം നൽകി

കടക്കരപ്പള്ളി : കടക്കരപ്പളളി സർവ്വീസ് സഹകരണ ബാങ്ക് ബാങ്കിന്റെ പൊതു നന്മാ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് രണ്ട് ലക്ഷം രൂപാ കോവിഡ് വാക്‌സിൻ ചലഞ്ചിലേയ്ക്ക് സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് കെ. വേണുഗോപാൽ സെക്രട്ടറി ബ്രിജേഷ് ചന്ദ്രൻ എന്നിവർ ചെക്ക് ചേർത്തല അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കെ. ദീപുവിന് കൈമാറി