അരൂക്കുറ്റി : മുസ്‌ലിം ലീഗ് അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റിയുടെയും ഷിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ നിർധനർക്ക് പലവ്യഞ്ജനങ്ങളടങ്ങിയ പെരുനാൾ കിറ്റുകൾ വിതരണംചെയ്തു.

മുസ്‌ലിം ലീഗ് അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മക്കാർ ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ സനീറാ ഹസൻ വിതരണത്തിനായി ഏറ്റുവാങ്ങി.