പൂച്ചാക്കൽ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാണാവള്ളി ഗ്രാമപ്പഞ്ചായത്തിൽ ആംബുലൻസ് സർവീസ് തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ എ.എം. ആരിഫ് എം.പി. ഫ്ലാഗ് ഓഫ് നിർവഹിച്ചു.

നിയുക്ത അരൂർ എം.എൽ.എ. ദലീമ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. പ്രമോദ്, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. സേവനത്തിനായി വിളിക്കേണ്ട നമ്പർ: 8156914874.