അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗികളുടെ സ്വർണവും പണവും സൂക്ഷിക്കുന്ന ഉത്തരവാദിത്വത്തിൽനിന്നു നഴ്‌സുമാരെ ഒഴിവാക്കണമെന്നു കേരള ഗവ. നഴ്‌സസ് യൂണിയൻ. ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിന് ഇതിനുള്ളചുമതല നൽകണം.

രോഗി മരിച്ചാൽ ബന്ധുക്കൾവന്നു കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ടു പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

കഴിഞ്ഞദിവസം ഒരുനഴ്‌സിന്റെ പക്കൽനിന്നു 4500 രൂപ രോഗിയുടെ ബന്ധുക്കൾക്കു കൊടുക്കേണ്ടിവന്നതായും യൂണിയൻ ചൂണ്ടിക്കാട്ടി.