എടത്വാ : എടത്വാ ഗ്രാമപ്പഞ്ചായത്തംഗം സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി. മുൻ പ്രസിഡന്റും നിലവിൽ 12-ാം വാർഡംഗവുമായ ബാബു മണ്ണാംതുരുത്തിലിനെതിരേയാണ് പരാതി. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മയ്ക്ക് വ്യാഴാഴ്ച പരാതി നൽകി.

സെക്രട്ടറി സി.വി. അജയകുമാർ കോവിഡുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസറുമായി പ്രസിഡന്റിന്റെ ക്യാബിനിൽ ചർച്ച നടത്തുന്നതിനിടെ പഞ്ചായത്തംഗം കയറിവന്നു പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു.

വനിതാ ജീവനക്കാരോടുപോലും പഞ്ചായത്തംഗം മോശമായി പെരുമാറുന്നതു പതിവാണെന്നും കൃത്യനിർവഹണത്തിനു തടസ്സമുണ്ടാകാറുണ്ടെന്നും പരാതിയിൽ പറയുന്നു.