കരുവാറ്റ : വൈദ്യുത സെക്‌ഷന്റെ പരിധിയിലുണ്ടായിരുന്ന ഊട്ടുപറമ്പ്, ഈഴാങ്കേരി, കാരമുട്ട്, പുളുമ്പക്കേരി പ്രദേശങ്ങൾ തകഴി സെക്‌ഷൻ പരിധിയിലേക്കു മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വൈദ്യുതിബോർഡ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു.

ആർ. മോഹനൻപിള്ള, ജി.പി. കുറുപ്പ്, ഷജിത് ഷാജി, കെ. സുനിൽകുമാർ, വി.കെ. നാഥൻ, കെ.ആർ. രാജൻ, രാധാകൃഷ്ണൻ, പൊന്നപ്പൻ, അഹമ്മദ്, നിസാർ എന്നിവർ നേതൃത്വം നൽകി.