അമ്പലപ്പുഴ : കോവിഡ് ഭേദമായിട്ടും ശാരീരികപ്രയാസങ്ങൾ നേരിടുന്നവർക്കുവേണ്ടിയുള്ള ഓൺലൈൻ ഫിസിയോതെറപ്പി ചികിത്സാപദ്ധതി ഉന്നതിക്ക്‌ അമ്പലപ്പുഴ ബ്ലോക്കു പഞ്ചായത്തിൽ തുടക്കമായി. കേരള അസോസിയേഷൻ ഫോർ ഫിസിയോതെറപ്പിസ്റ്റ് കോ-ഓർഡിനേഷൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഉന്നതി.

ഇതുനടപ്പാക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശസ്വയംഭരണസ്ഥാപനമാണ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് ഉദ്ഘാടനം ചെയ്തു. ഉന്നതി ബ്ലോക്ക് കോ-ഓർഡിനേറ്റർ ഡോ. ജിത്തു കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം. ഷീജ, വി.ആർ. അശോകൻ, വി. അനിത, സതി രമേശ്, ബി.ഡി.ഒ. വി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. ഡോ. ആൻമേരി, ഡോ. അഭിജിത്ത്, ഡോ. ശരത്, ഡോ. പ്രഗിത, ഡോ. വിഷ്ണു എന്നിവർ നേതൃത്വം നൽകി.